വിവാഹ വീട്ടില്‍ വെച്ച്‌ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍



കോഴിക്കോട്:വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കാക്കൂര്‍ സ്വദേശികളായ രതിന്‍ ലാല്‍, ഷിജോ രാജ്, മീത്തല്‍ യാവിന്‍ എന്നിവരാണ് കഴിഞ്ഞ മാസം 30 ന് 15 വയസ്സുകാരിയായ പെണ്‍‍കുട്ടിയെ സമീപത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ പീഡിപ്പിച്ചത്. കുട്ടി സ്കൂളില്‍ എത്താത്തതിനെ തുട‍ര്‍ന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അധ്യാപകരും വീട്ടുകാരും കൊയിലാണ്ടി സിഐയ്ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലിസ് പ്രതികളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ എപ്രില്‍ മാസം പ്രദേശത്തെ ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിന്‍ ലാല്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് നിരന്തരം ഫോണ്‍ വിളികളിലൂടെ രതിന്‍ ലാല്‍ പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയെടുത്തു.

വീടിനടുത്തുള്ള പ്രക്യതി മനോഹരമായ മല കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു വന്ന രതിന്‍ ലാല്‍ കൂട്ടുകാരെ കൂട്ടി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പോക്സോ അടക്കമുളള വകുപ്പുകള്‍ ചാ‍ര്‍ത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി.