കരുനാഗപ്പള്ളിയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി നശിപ്പിച്ചു. രണ്ടുദിവസമായി നടത്തിയ രാത്രിപരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത് .
കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തെ വഴിയോരക്കച്ചവട സ്ഥാപനത്തിലും കന്നേറ്റി പാലത്തിനു സമീപത്തെ കച്ചവടകേന്ദ്രത്തില്‍ നിന്നുമാണ് വിഷാംശമുള്ള കിളിമീന്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു . പിടിച്ചെടുത്ത കിളിമീന്‍ പിന്നീട് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുഴിച്ചുമൂടി. കിളിമീനില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തുന്നതായി കാണിച്ച് നിരവധി പരാതികള്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന് ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .
കരുനാഗപ്പള്ളി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അഞ്ജു, കുന്നത്തൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ റസീമ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.


0 Comments