ആറളം ഫാമില്‍ അവശേഷിക്കുന്ന ആനക്കൂട്ടം കാർഷിക വിളകൾ തരിശാക്കി അരിശം തീർക്കുന്നു. തെങ്ങുകളും, കശുമാവുകളും കുത്തി മറിച്ച കാട്ടാനകൾ തൊഴിലാളികളെയും തുരത്തി

ആറളം ഫാമിലെ കൃഷിയിടത്തില്‍ തവളമാക്കിയ ആനക്കൂട്ടത്തില്‍ കം  എണ്ണത്തെ വനത്തിലേക്ക് തുരത്തിയെങ്കിലും ഫാമിനുള്ളില്‍ അവശേഷിക്കുന്ന പത്തോോളം ആനകൾ അവശേഷിിച്ച കാർഷിക വിളകളും തരിിശാക്ക അരിശം തീർക്കുന്നു.



ആറളം ഫാർമിൽ പത്തോളം വരുന്ന കാട്ടാന കൂട്ടം  ബ്ലോക്ക്‌ നാലിലും ആറിലും കാടുതെളിക്കുന്ന  ആദിവാസികൾ ഉൾപ്പടെയുള്ള  തൊഴിലാളികളെയും, റബ്ബർ ടാപ്പിങ് ചെയ്തു കൊണ്ടിരുന്നവരെയും ഓടിച്ചതായും , തലനാരിഴക്കാണ് ഇവർ രക്ഷപെട്ടതെന്നും ഫാം അധികൃതർ പറഞ്ഞു. ഫാമിനുള്ളിലെ റോഡുകളിലും കാട്ടാനകളുടെ വിഹാരം തുടരുന്നതിനാൽ പാതയിൽ യാത്ര ഭീതി നിറഞ്ഞതായി. ഫാമിൽ നിലവിലുള്ള കാട്ടാനകളെയും തുരത്തിയില്ലെങ്കിൽ കാർഷിക വിളകൾ നശിച്ച് ആറളം ഫാം വിസ്മൃതിയിലാവുമെന്നാണ് ആശങ്ക