കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധന ഉത്തരവ് പിന്‍വലിക്കുക, വ്യാപാരികളെ ദ്രോഹിക്കുന്ന വിധം കട പരിശോധനയും അമിത ഫൈന്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ അവസാനിപ്പിക്കുക, നിലവില്‍ കടയിലെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള സാവകാശം നല്‍കുക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, മില്‍മ, സിവില്‍ സപ്ലൈ മറ്റ് ബ്രാന്‍ഡ് കമ്പനികള്‍ക്ക് നല്‍കിയത് പോലെ ഇളവുകള്‍ വ്യാപാരികള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ധർണ്ണയും മാർച്ചും.
വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റ് പ്രസിഡൻറ് ശ ശശി അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡണ്ടും കേരള യൂണിറ്റ് പ്രസിഡണ്ടുമായ ജോർജുകുട്ടി വാളുവെട്ടിക്കൽ ധർണ
ഉദ്ഘാടനം ചെയ്തു.കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ സ്വാഗതം പറഞ്ഞു.
ടോമി വാളു വെട്ടിക്കൽ, വി ആർ ഗിരീഷ്,
മോളി പൗലോസ്, ജോഷി കുലചിത്ര, മേരിക്കുട്ടി
തുടങ്ങിയവർ സംസാരിച്ചു


0 Comments