മദ്യം കടത്തിയ കേസിലെ പ്രതിക്ക് തടവും പിഴയും
വിദേശ നിര്‍മ്മിത മദ്യം കടത്തിയ കേസിലെ പ്രതിയെ ഒരു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഇരിട്ടി വയത്തൂരിലെ തോപ്പില്‍ വീട്ടില്‍ മുത്തുവെന്ന ടി.എം നിഖിലിനെ (32) യാണ് തലശ്ശേരി അഡീഷണല്‍ അസി. സെഷന്‍സ് കോടതി ജഡ്ജ് ആര്‍.എല്‍ ബൈജു ശിക്ഷിച്ചത്. പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്‍പ്പന അധികാരമുള്ള 42 കുപ്പി മദ്യം കെ.എല്‍ 13 ജി 2940 നമ്പര്‍ ജീ പ്പില്‍ കടത്തവെ കൂട്ടുപുഴ കുന്നോത്ത് വെച്ചാണ് പ്രതി പിടിയിലായത്. 2015 മാര്‍ച്ച് 14-ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പ്രൊസിക്യൂഷന വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.പി ബിനീഷയാണ് ഹാജരായത്.


0 Comments