മലയോരത്ത് ആദ്യമായി ഹെവി ട്രക്കുകളുടെ സർവ്വീസ് സെന്റർ. സ്റ്റാർ മെക്ക്. കേളകത്ത് പ്രവർത്തനമാരംഭിച്ചു.
കേളകം:
മലയോരത്ത് ആദ്യമായി ഹെവി ട്രക്കുകളുടെ സർവ്വീസ് സെന്റർ സ്റ്റാർ മെക്ക്. കേളകത്ത് പ്രവർത്തനമാരംഭിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ജോയി വേളുപുഴ ഉദ്ഘാടനം ചെയ്തു.ഫാ. വർഗ്ഗീസ് പടിഞ്ഞാറെക്കര, ചേംബർ ഒഫ് കേളകം പ്രസിഡന്റ് വി.ആർ ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമതി കേളകം യുണിറ്റ് സെക്രട്ടറി ജോസഫ് പറയ്ക്കൽ, ജെസി ഐ ഭാരവാഹികളായ ജിൽസ് വർഗ്ഗീസ്, പി.ജെ ജഗേഷ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
മലയോര മേഖലയിൽ ആദ്യമായാണ് ഹെവി ട്രക്കുകളുടെ സർവ്വീസ് ആരംഭിക്കുന്നത് . വിദേശ രാജ്യങ്ങളിൽ വർഷങ്ങളുടെ എക്സ്പീരിയസുള്ള കേളകം സ്വദേശി ബിജു പടിക്കക്കുടിയാണ് സ്റ്റാർ മെക്കിന്റെ ഉടമസ്ഥൻ.


0 Comments