സ്വര്‍ണ വില കൂടി



കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.

29,720 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 3,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.