സ​ഹ​പാ​ഠി​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത് 11 കാ​ര​ന്‍; ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു



മെ​ക്സി​ക്കോ സി​റ്റി: വ​ട​ക്ക​ന്‍ മെ​ക്സി​ക്കോ​യി​ലെ സ്കൂ​ളി​ല്‍ സ​ഹ​പാ​ഠി​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത് 11 വ​യ​സു​കാ​ര​ന്‍. ടോ​ണി​യോ​ണ്‍ ന​ഗ​ര​ത്തി​ലെ കോ​ളെ​ജി​യോ സെ​ര്‍​വാ​ന്‍റ​സ് സ്കൂ​ളി​ലാ​ണ് സം​ഭ​വം. ഒ​രു ടീച്ചര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് കു​ട്ടി​ക​ള്‍ അ​ട​ക്കം ആ​റു പേ​ര്‍​ക്ക് വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റു.

പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ട് തോ​ക്കു​മാ​യി സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി സ​ഹ​പാ​ഠി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം വി​ദ്യാ​ര്‍​ഥി സ്വ​യം വെ​ടി​വ​ച്ച്‌ ജീ​വ​നൊ​ടു​ക്കി. അ​ക്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

മെ​ക്സി​ക്കോ​യി​ല്‍ സ്കൂ​ളി​ല്‍ വെ​ടി​വ​യ്പ് ഉ​ണ്ടാ​കു​ന്ന​ത് അ​പൂ​ര്‍​വ​മാ​യാ​ണ്. 2017 ജ​നു​വ​രി​ല്‍ മോ​ന്‍റ​റെ​യി​ലെ സ്കൂ​ളി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.