ആരോഗ്യപരിപാലന രംഗത്ത്​  നേട്ടവുമായി ബഹ്​​റൈന്‍




മ​നാ​മ: ക​ഴി​ഞ്ഞ ദ​ശാ​ബ്​​ദ​ത്തി​ല്‍ ബ​ഹ്​​റൈ​നി​ലെ ആ​രോ​ഗ്യ​പ​രി​പാ​ല​ന സം​വി​ധാ​നം മി​ക​ച്ച​നേ​ട്ടം കൈ​വ​രി​ച്ച​താ​യി സു​പ്രീം കൗ​ണ്‍​സി​ല്‍ ഒാ​ഫ്​ ഹെ​ല്‍​ത്ത്​ ചെ​യ​ര്‍​മാ​ന്‍ ല​ഫ്. ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ പ​റ​ഞ്ഞു.
ആ​ദ്യ​ത്തെ ബ​ഹ്​​റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ന്‍​ഡ്​ ഗൈ​ന​ക്കോ​ള​ജി കോ​ണ്‍​ഫ​റ​ന്‍​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​രോ​ഗ്യ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രാ​ജ്യ​​ത്തെ 99.7 ശ​ത​മാ​നം പ്ര​സ​വ​ങ്ങ​ളും വി​ദ​ഗ്​​ധ​രാ​യ ഡോ​ക്​​ട​ര്‍​മാ​രു​ടെ​യും ന​ഴ്​​സു​മാ​രു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്. സി​സേ​റി​യ​ന്‍ പ്ര​സ​വ​ങ്ങ​ള്‍ 28 ശ​ത​മാ​ന​മാ​ണ്. മ​റ്റ്​ രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്ബാ​ള്‍ ഇ​ത്​ വ​ള​രെ കു​റ​വാ​ണ്.
അ​തേ​സ​മ​യം, ഇൗ ​രം​ഗ​ത്ത്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കേ​ണ്ട ചി​ല വി​ഷ​യ​ങ്ങ​ളു​മു​ണ്ട്.
നി​ശ്ചി​ത ദി​വ​സ​ത്തി​നു​ മു​മ്ബു​ള്ള പ്ര​സ​വ​ങ്ങ​ള്‍ കൂ​ടു​ന്ന​താ​ണ്​ ഇ​തി​ല്‍ ഒ​ന്ന്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ​വ​ങ്ങ​ള്‍ 1985ല്‍ 1000​ല്‍ 64 ആ​യി​രു​ന്ന​ത്​ 2017ല്‍ 1000​ല്‍ 105.4 ആ​യി ഉ​യ​ര്‍​ന്നു.
തം​കീ​നി​​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ അ​റ​ബ്​ ഗ​ള്‍​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി​യാ​ണ്​ കോ​ണ്‍​ഫ​റ​ന്‍​സ്​ സം​ഘ​ടി​പ്പി​ച്ച​ത്.