മനുഷ്യത്വ സഹായം : ആഗോള റാങ്കിങ്ങില്‍ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്
റിയാദ്: ആഗോളതലത്തില്‍ മനുഷ്യത്വ, ജീവകാരുണ്യ, റിലീഫ് രംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായം നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്.
അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ലോകതലത്തില്‍ അഞ്ചാം സ്ഥാനത്തുമാണെന്ന് 2019ലെ സംഭാവനകളെ മുന്‍നിര്‍ത്തി െഎക്യരാഷ്ട്ര സഭയുടെ ഫിനാന്‍ഷ്യല്‍ ട്രാക്കിങ് സര്‍വിസ് (എഫ്.ടി.എസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനുഷ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ നല്കിയ സഹായം ആകെ 1.28 ശതകോടി ഡോളറാണ്. ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളുടെയുംകൂടി സഹായത്തിെന്റ കണക്കെടുത്താല്‍ അതില്‍ 5.5 ശതമാനം സൗദി സഹായമാണ്. ആഭ്യന്തര സംഘര്‍ഷംമൂലം ദുരിതഭൂമിയായി മാറിയ യമനുവേണ്ടി ഏറ്റവും കൂടുതല്‍ സഹായം നല്കിയ രാജ്യവും സൗദി അറേബ്യയാണ്. 2019ല്‍ ലോകത്തിെന്റ വിവിധ കോണുകളില്‍നിന്ന് യമനിലേക്ക് വന്ന ആകെ സഹായത്തിെന്റ 31.3 ശതമാനം സൗദിയാണ് നല്‍കിയത്, അതായത് 1.21 ശതകോടി ഡോളര്‍. കഴിഞ്ഞവര്‍ഷം സൗദി നല്കിയ സഹായത്തിെന്റ അധികവും പോയത് യമനിലേക്കാണ്. അന്താരാഷ്ട്രീയ തലത്തില്‍ മനുഷ്യത്വ രംഗത്ത് സൗദി അറേബ്യയുടെ ആധിപത്യം ഒരു യാഥാര്‍ഥ്യമാണെന്നും ഇത് സൗദി ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും നല്കുന്ന നിര്‍ലോഭവും ഉദാരവുമായ പിന്തുണയുടെ ഫലമാണെന്നും രാജാവിെന്റ ഉപദേഷ്ടാവും കിങ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ.എസ്. റിലീഫ്) ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല അല്‍റബീഅ് അഭിപ്രായപ്പെട്ടു.
ആഗോള റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഡോ. റബീഅ് ഇരുവര്‍ക്കും അയച്ച അനുമോദന സന്ദേശത്തില്‍ ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. അന്താരാഷ്ട്രതലത്തിലെ മനുഷ്യത്വ സഹായത്തിെന്റ ഒഴുക്കിെന്റ സമ്ബൂര്‍ണ ചിത്രം വ്യക്തമാകാനും സഹായപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് െഎക്യരാഷ്ട്രസഭക്ക് കീഴില്‍ ഫിനാന്‍ഷ്യല്‍ ട്രാക്കിങ് സര്‍വിസ് പ്രവര്‍ത്തിക്കുന്നത്.
1992ല്‍ ഇൗ ഏജന്‍സി സ്ഥാപിതമായത് മുതല്‍ ലോകരാജ്യങ്ങളിലെ ഗവണ്മെന്റുകള്, െഎക്യരാഷ്ട്ര സഭയുടെ വിവിധ നാണയനിധികള്‍, യു.എന്‍ ഏജന്‍സികള്‍, എന്‍.ജി.ഒകള്‍, ഹ്യുമാനിറ്റേറിയന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും, സ്വകാര്യ കമ്ബനികള്‍ തുടങ്ങിയവയെല്ലാം പ്രതിവര്‍ഷം തയാറാക്കുന്ന ജീവകാരുണ്യ, റിലീഫ് മേഖലകളിലെ അവരുടെ പ്രവര്‍ത്തനങ്ങളും സംഭാവനകളും സംബന്ധിച്ച മുഴുവന്‍ റിപ്പോര്‍ട്ടുകളും ശേഖരിച്ചാണ് ആഗോള റാങ്കിങ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.


0 Comments