ദീപികയുടെ നിശബ്ദമായ പോരാട്ടം ആവേശം പകരുന്നത് -രഘുറാം രാജന്‍
ന്യൂഡല്‍ഹി: ബോളിവുഡ് നടി ദീപിക പദുകോണിന്‍െറ നിശബ്ദമായ പോരാട്ടവും സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് കമീഷണല്‍ അശോക ലവാസ ചുമതല നിര്‍വഹിച്ചതും ആവേശം പകരുന്നതാണെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ചില വ്യക്തികള്‍ക്ക് സത്യം, സ്വാതന്ത്ര്യം, നീതി എന്നിവ കേവലം വാക്കുകള്‍ മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു യൂനിവേഴ്സിറ്റിയില്‍ മണിക്കൂറുകളോളം അക്രമികള്‍ അഴിഞ്ഞാടിയിട്ടും പൊലീസ് ഇടെപ്പടാത്തത് ആശങ്കപ്പെടുത്തുന്നതാണ്. ജെ.എന്‍.യു സന്ദര്‍ശനത്തോടെ ബൊക്കെകളും കല്ലുകളും ദീപിക നേടി. അവരുടെ പുതിയ ചിത്രമായ ചപാകിനെതിരെയും പ്രചാരണങ്ങളുണ്ടായി. എന്നിട്ടും സത്യത്തോടൊപ്പം അവര്‍ നിന്നത് ആവേശം പകരുന്നു -രഘുറാം രാജന്‍ വ്യക്തമാക്കി. വിവിധ വിശ്വാസങ്ങളുള്ള യുവാക്കാള്‍ ഒരുമിച്ച് ദേശീയപതാകക്ക് കീഴില്‍ മാര്‍ച്ച് ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയനേതാക്കള്‍ സ്വന്തം നേട്ടത്തിനായി ഉണ്ടാക്കിയ വിഭജനങ്ങള്‍ അവര്‍ തള്ളികളയുകയാണ്. ഇത് നമ്മുടെ ഭരണഘടനയുടെ ശക്തിയേയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


0 Comments