കശ്മീരില്‍ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു.
ശ്രീനഗര്‍: കശ്മീരില്‍ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് നാല് മണിക്കൂറോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്നാണ് യുവതിയെ സൈനികര്‍ ചുമന്നു കൊണ്ടുപോയത്. യുവതി പ്രസവിച്ചുവെന്നും അമ്മയും കുട്ടിയും സുഖമായിരിക്കുമെന്നും വീഡിയോടൊപ്പം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.


0 Comments