മാട്ടൂല്‍-മാടായി കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനും തീരദേശ സംരക്ഷണത്തിനും 16 കോടി രൂപയുടെ ഭരണാനുമതി




മാടായി പഞ്ചായത്തുകളിലെ തീരദേശത്ത് തകര്‍ന്ന കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനും തീരദേശ സംരക്ഷണത്തിനും 16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി രാജേഷ് എം.എല്‍.എ അറിയിച്ചു. മാട്ടൂല്‍ സൗത്ത് 245 മീറ്റര്‍, സെന്‍ട്രല്‍ 560 മീറ്റര്‍, വാവുവളപ്പ് - 500 മീറ്റര്‍ കക്കാടന്‍ ചാല്‍ - 600 മീറ്റര്‍,  നീരൊഴുക്കുംചാല്‍ - 830 മീറ്റര്‍,  പുതിയങ്ങാടി- 735 മീറ്റര്‍  എന്നിങ്ങനെ 3600 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുക.  എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 16 കോടി രൂപ തീരദേശ സംരക്ഷണത്തിന് പ്രഖ്യാപിച്ചിരുന്നു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന മേഖലകളില്‍ വര്‍ഷങ്ങളായി കാര്യമായ  പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തത് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിത്തില്‍ കഴിഞ്ഞ ജൂലൈ 3-ന് ഇറിഗേഷന്‍ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയുണ്ടായി.