അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുഷ്‌പോത്സവം(പൂപ്പൊലി 2020) തുടങ്ങി.
അമ്പലവയല്‍:കൃഷി വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുഷ്‌പോത്സവം(പൂപ്പൊലി 2020) തുടങ്ങി. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ആര്‍. ചന്ദ്രബാബു പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു.വാണിജ്യ പുഷ്പകൃഷിയുടെ നവീന സാധ്യതകളും നാടന്‍ ഫലവര്‍ഗ വിളകളുടെ മൂല്യവര്‍ധന സാധ്യതകളും വയനാടന്‍ കാര്‍ഷിക മേഖലയ്ക്കു പരിചയപ്പെട്ടുത്തിയ പൂപ്പൊലി ഇന്ന് നാടിന്റെ ഉത്സവമായി മാറിയെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു.കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ.പി. ഇന്ദിരാദേവി പൂപ്പൊലിയുടെ പ്രത്യേകതകള്‍ വിശിദീകരിച്ചു. സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ.ജിജു അലക്‌സ് സ്വാഗതവും ഗവേഷണ കേന്ദ്രം മേധാവി ഡോ.അജിത്കുമാര്‍ നന്ദിയും പറഞ്ഞു. 12ന് പുഷ്‌പോത്സവം സമാപിക്കും.


0 Comments