കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.






ഡൽഹി:ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറി. സി.എ.എക്കെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫും പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.