ആല്‍ഫയുടെ ഭാഗം കായലില്‍ മനപ്പൂർവ്വം വീഴ്ത്തിയത്; വെളിപ്പെടുത്തി കലക്ടർ.




മരടിലെ ആദ്യദിനദൗത്യം വിജയമെന്ന് എറണാകുളം കലക്ടര്‍ എസ്.സുഹാസ്. തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ ആല്‍ഫയുടെ ഒരുഭാഗം കായലില്‍ മനപ്പൂർവ്വം വീഴ്ത്തിയതാണെന്നും കലക്ടർ പറ‍ഞ്ഞു. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് പൊലീസ് കമ്മിഷണര്‍ വിജയ് സാക്കറെയും പറഞ്ഞു. ചെറിയ കേടുപാടുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഉണ്ടായത് ഒരുശതമാനം മാത്രമെന്ന് ഇരുവരും പ്രതികരിച്ചു.

മരടിൽ നിയന്ത്രിത സ്ഫോടനത്തിൽ ഫ്ലാറ്റുകൾ തകർത്തത്തിൽ നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ജില്ലാ ഭരണകൂടവും പ്രതികരിച്ചിരുന്നു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വീടുകൾക്കും, പാലത്തിനും നാശനഷ്ടമില്ലെന്നും എക്സ്പ്ലോസിവ്സ് ഡെ. ചീഫ് കണ്‍ട്രോളര്‍ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശങ്കപ്പെട്ടതുപോലെ ഒന്നുമില്ലെന്നാണ് ഇതുവരെ വിവരമെന്ന് എം.സ്വരാജ് എം.എല്‍.എയും പ്രതികരിച്ചിരുന്നു.