തലശ്ശേരി: കരസേന റിക്രൂട്ട്‌മെന്റ് പരിശീലനത്തില്‍ വീണ്ടും തിളങ്ങുന്ന നേട്ടവുമായി ബ്രക്സ. ബ്രണ്ണന്‍ കോളേജ് എക്സ് എന്‍.സി.സി. അസോസിയേഷ(ബ്രക്സ)ന്റെ പരിശീലനക്കളരിയിലൂടെ 120 പേര്‍ക്ക് ഇത്തവണ കരസേനയില്‍ ജോലി ലഭിച്ചു. 300-ഓളം പേര്‍ക്ക് മൂന്നുമാസം കായികക്ഷമതാപരിശീലനം നല്‍കി. സെപ്തംബറിലായിരുന്നു റിക്രൂട്ട്‌മെന്റ് റാലി നടന്നത്.
പകുതിപ്പേര്‍ കായികക്ഷമതാ പരിശോധനയില്‍ വിജയിച്ചു. റാലി കഴിഞ്ഞയുടനെ മൂന്നുമാസം എഴുത്തുപരീക്ഷാപരിശീലനമായിരുന്നു. ഇതിനായി 200-ഓളം പേരെത്തി. 10 വര്‍ഷമായി 19 ബാച്ചുകളിലായി ഇതുവരെ 1200 പേര്‍ ബ്രക്സയുടെ കളരിയിലൂടെ കരസേനയിലെത്തി. കേണല്‍ ബി.കെ.നായര്‍, മേജര്‍ പി.ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. പുതുതായി കരസേനയിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് ശനിയാഴ്ച 10-ന് ബ്രണ്ണന്‍ കോളേജ് മിനി ഓഡിറ്റോറിയത്തില്‍ അനുമോദനവും യാത്രയയപ്പും നല്‍കും. ഡി.ഐ.ജി. കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്യും.
0 Comments