കണ്ണൂര്‍: ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷനും ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും ചേര്‍ന്ന് നടത്തിയ മിസ് ആന്‍ഡ് മിസ്റ്റര്‍ ഇന്ത്യ മത്സരം സമാപിച്ചു. കേരളം ഓവറോള്‍ ചാമ്ബ്യന്മാരായി. മിസ്റ്റര്‍ സൗത്ത് ഇന്ത്യയായി അഭിലാഷിനെയും മിസ് സൗത്ത് ഇന്ത്യയായി സന്ധ്യയെയും തിരഞ്ഞെടുത്തു. ഇരുവരും തലശ്ശേരി സ്വദേശികളാണ്.
കടമ്ബൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബോക്സിങ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍.കെ.സൂരജ്, സി.കെ.ഗോള്‍ഡ് എം.ഡി. സി.കെ.റജിഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വേള്‍ഡ് ചാമ്ബ്യന്‍പട്ടം നേടിയ ചിത്തരേഷ് നടേഷിനെയും അര്‍ജുന അവാര്‍ഡ് ജേതാവ് ഭാസ്കരന്‍ തമിഴിനാടിനെയും ആദരിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന്‍, പി.കെ.പ്രീത്, പി.മുരളീധരന്‍, ടി.വി.പോളി അര്‍ജുന, വി.എം.ബഷീര്‍, കെ.മഹേഷ് ബാബു, കെ.വി.ഷാജു, കെ.പി.അബ്ദുള്‍ നാസര്‍, എ.എം.ലിഷാന്ത് എന്നിവര്‍ സംസാരിച്ചു.
0 Comments