തലശ്ശേരി: തലശ്ശേരി നഗരമധ്യത്തില്‍ ലോഗന്‍സ് റോഡില്‍ എട്ടുകടകളുടെ പൂട്ട് തകര്‍ത്ത് മോഷണശ്രമം. രണ്ടുകടകളില്‍നിന്ന് 13,000 രൂപ മോഷണംപോയി. മുഖംമൂടി ധരിച്ച മൂന്നുപേര്‍ കടയിലേക്ക് വരുന്നതും കടകളുടെ പൂട്ട് തകര്‍ക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കുശേഷമാണ് സംഭവം. ലുലു കോംപ്ലക്സിലെ യുനിക്കോണ്‍ തുണിക്കട, പര്‍ദ്ദസൂക്ക്, റെയിന്‍ബോ ബ്യൂട്ടി സ്റ്റോര്‍, ലുലു ബ്യൂട്ടി പാര്‍ലര്‍, ഇ ക്ലിപ്സ് ബ്യൂട്ടി പാര്‍ലര്‍, എവലോണ്‍ കംപ്യൂട്ടര്‍ കട, ഹൂറി ഹെറിബല്‍ ബ്യൂട്ടി പാര്‍ലര്‍, ഷീസ് ബ്യൂട്ടിക്ക് എന്നീ കടകളിലാണ് മോഷണശ്രമം നടന്നത്. എവലോണില്‍നിന്ന് 5000 രൂപയും ഇക്ലിപ്സില്‍നിന്ന് 8000 രൂപയും മോഷണം പോയി. തുണിക്കടയില്‍നിന്ന് വസ്ത്രം എടുത്തുവെച്ചെങ്കിലും കൊണ്ടുപോയില്ല. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ടീ ഷര്‍ട്ടും ജീന്‍സുമിട്ട മൂന്നുപേരാണ് മോഷണം നടത്തിയത്. ഒരാഴ്ചമുന്‍പ് ഒ.വി. റോഡിലുള്ള രണ്ട് കടകളില്‍ മോഷണവും നാല് കടകളില്‍ മോഷണശ്രമവും നടന്നിരുന്നു.
0 Comments