തളിപ്പറമ്പ്: പൂമംഗലം കള്ളുഷാപ്പിന് സമീപം പൈപ്പുപൊട്ടി കുടിവെള്ളം പാഴായി. റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പൈപ്പ് പൊട്ടിയത്. പൂമംഗലം റോഡില്‍ വര്‍ഷങ്ങളായി കാര്യമായ നവീകരണം നടക്കുന്നില്ല. പലയിടത്തും കുണ്ടുംകുഴിയുമാണ്. പൈപ്പുപൊട്ടി റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യാത്ര കൂടുതല്‍ ദുഷ്കരമായി.
0 Comments