കെഎസ‌്ഇബി വർക്കേഴ‌്സ‌് അസോസിയേഷൻ (സിഐടിയു) ഇരിട്ടി ഡിവിഷൻ സമ്മേളനം


ഇരിട്ടി: ഇരിട്ടിയിലെ കെഎസ‌്ഇബി സ്ഥലത്ത‌് ഡിവിഷൻ കേന്ദ്രീകരിച്ച‌് വൈദ്യുതി ഭവനും വള്ളിത്തോടിലെ വൈദ്യുതി ബോർഡിന്റെ സ്ഥലത്ത‌് സെക‌്ഷ‌ൻ ഓഫീസും നിർമിക്കണമെന്ന‌് കെഎസ‌്ഇബി വർക്കേഴ‌്സ‌് അസോസിയേഷൻ (സിഐടിയു) ഇരിട്ടി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഇ ബാലാനന്ദൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ഇരിട്ടി ഏരിയാ സെക്രട്ടറി ഇ എസ‌് സത്യൻ ഉദ‌്ഘാടനം ചെയ‌്തു. പി വി പ്രദീപൻ അധ്യക്ഷനായി. സംസ്ഥാന ജോയന്റ‌് സെക്രട്ടറി വി ജനാർദനൻ,  ഡിവിഷൻ സെക്രട്ടറി  പി ജി സന്തോഷ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എൻ വി അജിത്ത്, ബേബി ജോസഫ് , കേന്ദ്ര കമ്മറ്റി അംഗങ്ങളായ കെ പുരുഷോത്തമൻ, പി ജയരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി വി പ്രദീപ്(പ്രസിഡന്റ‌്), പി ജി സന്തോഷ് (സെക്രട്ടറി), കെ രഘുനാഥ‌് (ട്രഷറർ).