കളക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2019 -20 വർഷത്തെ പദ്ധതിയിൽ നടപ്പിലാക്കുന്ന കളക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇടവേലി ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്നു.  പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിച്ച് പിറ്റുകളിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി. 50000 രൂപ ചിലവിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഇടവേലി ഗവൺമെന്റ് എൽ പി സ്കൂളിലും, ആയി പ്പുഴ ഗവൺമെന്റ് യു പി സ്ക്കൂളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. ടി. റോസമ്മ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജിനടുപ്പറമ്പിൽ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എം. സുനിൽ കുമാർ വാർഡ് മെമ്പർ എം.കെ. ശശി, സ്കൂൾ എസ്എംസി ചെയർമാൻ കെ.ബി. ഉത്തമൻ, വി.ഇ.ഒ കവിത എന്നിവർ സംസാരിച്ചു.