സ്കൂളുകള്‍ പെണ്‍സൗഹൃദമാകും; നാപ്കിന്‍ വെന്റിങ് മെഷീന്‍ വിതരണം
കണ്ണൂര്‍: വിദ്യാലയങ്ങള്‍ പെണ്‍സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാപ്കിന്‍ വെന്റിങ് മെഷീന്‍ വിതരണവും ഡെമോ പ്രദര്‍ശനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനംചെയ്തു. ജില്ലയിലെ 74 സ്കൂളുകളിലാണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കായി സ്കൂളുകളില്‍ ഒരുക്കിയ ഷി-ടോയ്‌ലറ്റ്, ഇന്‍സിനറേറ്റര്‍, വിശ്രമമുറി എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. 50 ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ യോങ് എന്റര്‍പ്രൈസസാണ് മെഷീനുകള്‍ സ്ഥാപിച്ചത്. യോങ്ങിന്റെ പ്രതിനിധി എം.എ.റഷീദ് മെഷീനിന്റെ ഉപയോഗക്രമവും പ്രവര്‍ത്തനരീതികളും വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷയായിരുന്നു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.പി.ജയബാലന്‍, ടി.ടി.റംല, കെ.ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാനകി, തോമസ് വര്‍ഗീസ്, സെക്രട്ടറി വി.ചന്ദ്രന്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ കെ.ബിന്ദു, വിവിധ സ്കൂളുകളിലെ അധ്യാപികമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments