ഇരുചക്രവാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റുകള്‍കൊണ്ട് കളി

തളിപ്പറമ്പ്: ഇരുചക്രവാഹനങ്ങളില്‍ ചിലതിന് നമ്പര്‍ പ്ലേറ്റുകളില്ല. ചിലത് മനസ്സിലാകാത്തവിധം മടക്കിവെച്ചനിലയില്‍. ഇത് പോലീസിനെ വെട്ടിലാക്കുന്നു. മൂന്നുമടക്കാക്കിവെക്കുന്ന നമ്ബര്‍ പ്ലേറ്റുകളുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കെ പിന്‍ഭാഗത്തെ നമ്ബര്‍ പ്ലേറ്റ് പോലീസിന് മനസ്സിലാകാത്തവിധം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നവയുമുണ്ട്. ഇത്തരം വാഹനങ്ങളെ ഓട്ടത്തിനിടയില്‍ പിന്തുടരാതെ നിര്‍ത്തയിട്ട സ്ഥലങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുക്കുന്ന രീതിയാണിപ്പോള്‍ പോലീസ് സ്വീകരിക്കുന്നത്.

വിദ്യാര്‍ഥികളുപയോഗിച്ചതുള്‍പ്പെടെ ഇത്തരത്തിലുള്ള അഞ്ച് വാഹനങ്ങള്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തതായി ട്രാഫിക് പോലീസ് പറഞ്ഞു.