കൊട്ടിക്കയറി മട്ടന്നൂരും ജയറാമും

പയ്യന്നൂര്‍: മേളത്തില്‍ കൊട്ടിക്കയറി കാണികളില്‍ ആവേശംതീര്‍ത്ത് നടന്‍ ജയറാമും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും. കാറമേല്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം രണ്ടാംദിവസമാണ് മേളപ്രമാണിമാരായി ഇവര്‍ അരങ്ങിലെത്തിയത്. ഒരു മണിക്കൂറിലേറെ ഇരുവരും മേളപ്പെരുക്കം തീര്‍ത്തു. 101 വാദ്യക്കാര്‍ക്കൊപ്പമാണ് ഇരുവരും കൊട്ടിക്കയറിയത്.

വെള്ളിയാഴ്ച നടന്ന കലാസാംസ്കാരിക സമ്മേളനം പി. ജയരാജന്‍ ഉദ്ഘാടനംചെയ്തു. കെ.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. എ.മോഹനന്‍, ശശി വട്ടക്കൊവ്വല്‍, എം.രാഘവന്‍, ഡോ. ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.ടി.എന്‍. ഉല്ലാസന്‍ നമ്ബ്യാര്‍, കെ.പി.മധു, വി.വി.തമ്ബാന്‍, വി.സി.നാരായണന്‍, എം.പി. ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.