കൊട്ടിയൂർ സമാന്തര പാത: ഇരട്ടത്തോടിൽ അപ്രോച്ച് റോഡ് പൂർത്തിയാകുന്നു

കേളകം: കൊട്ടിയൂർ സമാന്തരപാതയുടെ ഇരട്ടത്തോടിലെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാവുന്നു . ഇരു പഞ്ചായത്തുകളിലെയും ബാവലിപുഴക്ക് അക്കരയിൽ താമസിക്കുന്ന ആളുകൾക്ക് ഉപകാരപ്രദവുമായ സമാന്തര റോഡിന്റെ ഇരട്ടത്തോട് പാലത്തോട് ചേർന്ന് അപ്രോച്ച് റോഡ് ആണ് നിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നത്. ചുങ്കക്കുന്ന് ഇരട്ടത്തോട് വാർക്ക പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് ആണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത് .അപ്രോച്ച് റോഡ് പൂർത്തിയാവുന്നതോടെ കൊട്ടിയൂർ ഉൽസവകാലത്തെ തിരക്കൊഴിവാക്കാനും പാത ഉപകാരപ്രദമാകും.