സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്വല വിജയം


ഇരിട്ടി: തിരുവനന്തപുരത്ത് നടന്ന 61-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്വല വിജയം. 2 സ്വര്‍ണവും 2 വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകള്‍ നേടിയാണ് പഴശ്ശിരാജ മികച്ച വിജയം നേടിയത്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം പി.ഇ. ശ്രീജയന്‍ ഗുരുക്കളുടെ ശിക്ഷണത്തില്‍ 8 വര്‍ഷമായി പഴശ്ശിരാജ കളരി അക്കാദമിയിലെ സൗജന്യ കളരിപരിശീലനത്തില്‍ പഠിക്കുന്നവരാണ് വിജയികള്‍.
എ.അശ്വിനി, ടി.പി.ഹര്‍ഷ (ചവുട്ടി പൊങ്ങല്‍ സ്വര്‍ണം), ആര്‍ച്ച ബാബു (ചവുട്ടി പൊങ്ങല്‍ വെള്ളി), എ.ശ്രീഷ്ണു (കൈപ്പോര് വെള്ളി), സംവൃത (മെയ്പ്പയറ്റ് വെങ്കലം), ആതിര ബാലകൃഷ്ണന്‍ (ചവുട്ടി പൊങ്ങല്‍ വെങ്കലം) പി.അമല്‍ (കൈപ്പോര് വെങ്കലം), കെ.അനുശ്രീ (കൈപ്പോര് വെങ്കലം), അനശ്വര മുരളീധരന്‍ & കീര്‍ത്തന കൃഷ്ണ, ആര്‍ച്ച ബാബു & കെ.അനുശ്രീ (ടീം ഇനം വെങ്കലം).
പങ്കെടുത്ത 10 കുട്ടികളില്‍ എട്ട് പേരും ദേശീയ മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യതയും നേടി.