ട്രഷറി നിയന്ത്രണം: തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം സ്തംഭനത്തിലെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: ട്രഷറി നിയന്ത്രണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ.സി ജോസഫ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.

ട്രഷറി നിയന്ത്രണം മൂലം ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം സ്തംഭനത്തിലാണെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.

1,600 കോടി രൂപയുടെ ബില്ലുകള്‍ മാറാനാകുന്നില്ല. 30 ശതമാനത്തില്‍ താഴെ മാത്രമേ പദ്ധതി നിര്‍വഹണം നടന്നിട്ടുള്ളു. 50,000 രൂപക്ക് മുകളിലുള്ള ഒരു ബില്ലും പാസാക്കുന്നില്ലെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണത്തില്‍ സ്തംഭനമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു. ഇല്ലാത്ത ആശങ്കകള്‍ പരത്തരുതെന്നും മന്ത്രി പറഞ്ഞു.