കൊട്ടിയൂർ സംരക്ഷണ സമതി സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
കൊട്ടിയൂർ വില്ലേജിലെ ജനവാസ കേന്ദ്രത്തെ ഇക്കോ സെൻസിറ്റീവ് സോൺ ആയി ശുപാർശ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്ന നിവേദനം കൊട്ടിയൂർ സംരക്ഷണ സമിതി പ്രവർത്തകർ സംസ്ഥാന മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു 'പേരാവൂർ എം.എൽ.എ അഡ്വ.സണ്ണി ജോസഫ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: വി.ഷാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, സംരക്ഷണ സമിതി ചെയർമാൻ ഫാ.തോമസ് മണക്കുന്നേൽ ,വൈസ് ചെയർമാൻ പി.എസ് മോഹനൻ, സിക്രട്ടറി ജിൽസ് മേക്കൽ, ഷാജി വട്ടപ്പാറ എന്നിവർ ഉൾപ്പെടുന്ന നിവേദക സംഘം വനം വകുപ്പ് മന്ത്രിയെയും സന്ദർശിച്ച് വിഷയം ഗൗരവശ്രദ്ധയിൽ പെടുത്തി.
0 Comments