ഷിജോ നിലക്കപ്പള്ളി തലശ്ശേരി അതിരൂപതയിലെ  മികച്ച യുവജനപ്രവർത്തകൻ

തലശ്ശേരി: കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ പ്രഥമ പ്രസിഡണ്ട് ജോൺസൺ ജെ ഓടയ്ക്കലിന്റെ അനുസ്മരണാർത്ഥം തലശ്ശേരി അതിരൂപത യുവജനപ്രസ്ഥാനം വർഷാവർഷം നൽകി വരുന്ന അതിരൂപതയിലെ മികച്ച യുവജനപ്രവർത്തകൻ അവാർഡിന് ആലക്കോട് ഫൊറോന ഉദയഗിരി ഇടവകാംഗം ഷിജോ നിലക്കപ്പള്ളി അർഹനായി. ഉദയഗിരി നിലക്കപ്പള്ളിൽ വക്കച്ചൻ, മേരി ദമ്പതികളുടെ മകനായ ഷിജോ സെന്റ് ജോസഫ് ഹൈസ്കൂൾ ചെമ്പൻതൊട്ടിയിലെ ജീവനക്കാരനാണ്.
കെ.സി.വൈ.എം പ്രവർത്തനങ്ങൾക്ക് പുറമെ സാമൂഹിക - സാംസ്കാരിക മേഖലകളിലെ  മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഷിജോ  അവാർഡിന് അർഹനായത്. നെല്ലിക്കാംപോയിൽ  ഫൊറോനദേവാലയത്തിൽ  വെച്ച് നടന്ന റൂട്ട്സ് സമാപന വേദിയിൽ വെച്ച് തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡ് നൽകി ആദരിച്ചത്. പനത്തടി ഫൊറോന പ്രസിഡണ്ട്  ജിൻസ് മാമ്പുഴക്കൽ , നെല്ലിക്കാംപോയിൽ ഫൊറോന പ്രസിഡണ്ട്
അഖിൽ ചാലിൽപുത്തൻപുരയിൽ , പേരാവൂർ ഫൊറോന പ്രസിഡണ്ട്  അഖിൽ എടത്താഴെ തുടങ്ങിയവർ നേതൃത്വം നൽകി വിദഗ്ധ സമിതിയാണ്  നിരവധി അപേക്ഷകരിൽ നിന്നും ജേതാവിനെ തിരെഞ്ഞെടുത്തത്.