കാക്കയങ്ങാട് പാലപ്പുഴയിലെ ഐ കോക്കിന്റെ കൊപ്ര ഡ്രയർ യൂണിറ്റിൽ വൻ തീപിടുത്തം
തീ പിടിച്ചതിനെ തുടർന്ന് സ്ഥാപനത്തിന്റെ സൂപ്പർവൈസർ സാബു ഫയർ എക്സ്റ്റ്യൂoഗ്യു ഷറുകൾ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നു പിടിക്കുകയായിരുന്നു. തുടർന്ന് പേരാവൂർ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമത്തിന് ശേഷം തീ അണക്കുകയായിരുന്നു .ടൺ കണക്കിന് കൊപ്ര പുറത്തേക്ക് മാറ്റി .രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം .സംഭവ സമയം രണ്ട് ജീവനക്കാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. കൊപ്ര ഉണക്കുന്നതിനായുള്ള ചേമ്പറിൽ ഉണ്ടായ അമിത ചൂടു മൂലം തീ പിടിച്ചതായിരിക്കാമെന്ന് അനുമാനിക്കുന്നു . അഗ്നിശമനത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ വ്യവസായ യൂണിറ്റിൽ സ്ഥാപിച്ചിരുന്നില്ലന്ന് ഫയർഫോഴ്‌സ് അധികൃതർ കണ്ടെത്തി .തൊട്ടടുത്ത അഗ്നി രക്ഷാ നിലയത്തിന്റെ ഫോൺ നമ്പർ കെട്ടിടത്തിൽ എഴുതി പ്രദർശിപ്പിക്കാത്തതിനാൽ വിവരം ലഭിക്കുന്നതിലും കാലതാമസമുണ്ടാക്കി.
പേരാവൂർ അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫീസർ ജെ രാധാകൃഷ്ണൻ ,സി എംജോൺ , ജേക്കബ് പി ജെ ,കെ. ഷിജു, പി കെ രാജേഷ് ,വിപിൻ പി.വി ,അനോഗ് പി വി ,അർജുൻ കെ.പി ,വിജേഷ് സി പി ,രാരീഷ് സി.കെ എന്നിവർ അഗ്നിശമന പ്രവർത്തനം നടത്തി..
0 Comments