കൊട്ടിയൂർ ദേവസ്വം പറമ്പിലെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതായി പരാതി


കൊട്ടിയൂര്‍: കൊട്ടിയൂർ ദേവസ്വത്തിന്റെ അധീനതയിലുള്ള പറമ്പില്‍ നിന്നും മരങ്ങള്‍ വെട്ടി നശിപ്പിച്ചതായി പരാതി. ദേവസ്വം അധികൃതര്‍ ഇതുസംബന്ധിച്ച് കേളകം പോലീസിൽ പരാതി നല്‍കി. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള വഴിയുടെ സമീപത്തെ പറമ്പിൽ ദേവസ്വം ആനകൾക്കു നൽകുന്നതിനായി നട്ടുപിടിപ്പിച്ച എട്ടോളം പനകൾ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പകുതി വെട്ടിവെക്കുകയും രണ്ടു മരങ്ങൾ ഉണങ്ങുന്നതിനു വേണ്ടി തോൽ ചെത്തുകയും ഒരു തേക്കുമരം കടത്തിക്കൊണ്ടുപോകാനുള്ള ഉദ്ദേശത്തോടെ മുറിച്ചതായും പരാതിയിൽ പറയുന്നു. തൊട്ടടുത്തു തന്നെയുള്ള സ്ഥലമുടമയാണ് ഇതു ചെയ്തതെന്ന് വിവരം ലഭിച്ചതായും പരാതിയിൽ പറയുന്നുണ്ട്.