അശോകന്‍ കതിരൂര്‍ നാടക പുരസ്കാരംജയന്‍ തിരുമനയ്ക്ക്
കണ്ണൂര്‍: ഈ വര്‍ഷത്തെ അശോകന്‍ കതിരൂര്‍ നാടക പുരസ്കാരം നാടക കൃത്തും സംവിധായകനുമായ ജയന്‍ തിരുമനക്ക്. 10,001 രൂപയും ഫലകവുമാണ് അവാര്‍ഡെന്ന് അശോകന്‍ കതിരൂര്‍ അനുസ്മരണ സമിതി അറിയിച്ചു.
മികച്ച പ്രൊഫഷണല്‍ നാടക രചനയ്ക്ക് ആറു തവണ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡു നേടിയ ജയന്‍ തിരുമന വടകര സ്വദേശിയാണ്. കേരളത്തിലെ നിരവധി അമച്വര്‍, പ്രൊഫഷണല്‍ സമിതികള്‍ക്ക് നാടകം എഴുതിയിട്ടുണ്ട്.
ഭാര്യ ബിന്ദു തിരുമന നടിയും നര്‍ത്തകിയുമാണ്. മാര്‍ച്ച് 27ന് ലോക നാടക ദിനത്തില്‍ കൂത്തുപറമ്ബില്‍ വച്ച് പുരസ്കാരം സമ്മാനിക്കും. അനുസ്മരണ സമിതി പ്രസിഡന്റ് എം സുരേന്ദ്രന്‍, സെക്രട്ടറി ഡോ. ജെയിംസ് പോള്‍, എം കെ മനോഹരന്‍, രാജേന്ദ്രന്‍ തായാട്ട്, പ്രശാന്ത് പാട്യം എന്നിവരടങ്ങിയതായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി.
0 Comments