മികച്ച ഭക്ഷ്യോല്‍പ്പാദകന്‍ വിപിന്‍കുമാര്‍ പള്ളൂര്‍; ഹരിതാമൃതം വക അംഗീകാരവും ആദരവും

കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ശ്രീചക്ര പുരസ്‌കാരം നേടിയ ഇ. വിപിന്‍കുമാറിന് സ്വീകരണം നല്‍കി. അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയില്‍ പ്രകൃതിദത്തമായ വെളിച്ചെണ്ണയുടെ നിര്‍മ്മാണ നിര്‍വ്വഹണം നടത്തി ജനപ്രീതി നേടിയ മന്നന്‍ അഗ്മാര്‍ക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിര്‍മ്മാതാവും, പള്ളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോജ ഓയില്‍ മില്‍ ഉടമയുമായ വിപിന്‍കുമാര്‍ പള്ളൂരിന് ഹരിതാമൃതം 2020 വേദിയില്‍ ആദരവും അംഗീകാരവും നല്‍കി. മഹാത്മ ദേശസസേവ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 'വിത്തും കൈക്കോട്ടും' എന്ന സന്ദേശവുമായി വടകര ടൗണ്‍ ഹാളില്‍ നടന്നുവരുന്ന ഹരിതാമൃതം 2020 പരിപാടിയുടെ ഭാഗമായി മികച്ച ഭക്ഷ്യോല്‍പ്പാദകന്‍ എന്ന നിലയില്‍ വിപിന്‍കുമാര്‍ പള്ളൂരിനെ സി.കെ നാണു എം.എല്‍.എ  കീര്‍ത്തിഫലകം നല്‍കി ആദരിച്ചു.  സുരക്ഷിത ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയില്‍ ഭാരത സര്‍ക്കാരിന്റെ  അഗ്മാര്‍ക്ക് അംഗീകാരവും തുടര്‍ച്ചയായി നേടിയതാണ് മന്നന്‍ വെളിച്ചെണ്ണ. ഹരിതാമൃതം 2020 പരിപാടിയോടനുബന്ധിച്ച് മികച്ച ഭക്ഷ്യഎണ്ണ എന്ന നിലയില്‍ മന്നന്‍ വെളിച്ചെണ്ണയുടെ പ്രത്യേക പവലിയനും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9895745432.