പ്ലാസ്റ്റിക്കിന് ബദലുണ്ട്: ഇരിട്ടിയില്‍ ഹരിതായനം പ്രദര്‍ശനത്തില്‍ വന്‍ തിരക്ക്
ഇരിട്ടി: പ്ലാസ്റ്റിക്കിന്റെ ബദല്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും പ്ലാസ്റ്റിക് നിയന്ത്രണ നിയമ ബോധവല്‍ക്കരണവുമായി ഇരിട്ടി നഗരസഭ, ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉറവ പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ഗ്രീന്‍ലീഫ് സംഘടിപ്പിക്കുന്ന ഹരിതായനം പ്രദര്‍ശനം തുടങ്ങി. ഇന്ന് വൈകിട്ട് 7 ന് സമാപിക്കും.
പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ കെ.സി. ജോസ് അധ്യക്ഷത വഹിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.കുഞ്ഞിരാമന്‍ പരിപാടി വിശദീകരണവും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ ക്ലാസും നടത്തി.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ പി.പി.ഉസ്മാന്‍, പി.വി.മോഹനന്‍, പി.കെ.ബല്‍ക്കീസ്, സി.മുഹമ്മദലി, എന്‍.കെ.ഇന്ദുമതി, കൗണ്‍സിലര്‍മാരായ പി.രഘു, ജല്‍ന മനോജ്, കെ.ഉഷ, ആര്‍.കെ.ഷൈജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി.അനിത, ഗ്രീന്‍ലീഫ് പ്രഥമ ചെയര്‍മാന്‍ ഡോ.എം.ജെ.മാത്യു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പി.ശ്രീജ, ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍, കെവിവിഎസ് പ്രസിഡന്റ് റെജി തോമസ്, മെട്രോ യൂണിറ്റ് പ്രസിഡന്റ് കെ.പി.അലിഹാജി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് യു.എ.വിശ്വനാഥന്‍, പാല ജിഎച്ച്എസ്എസ് ഉറവ പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി പി.കെ.സഹല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.എ.അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി പി.സുനില്‍കുമാര്‍, ഗ്രീന്‍ലീഫ് വൈസ് ചെയര്‍മാന്‍ സി.ബാബു, പി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സ്യവും മാംസവും പൊതിഞ്ഞു കൊടുക്കാന്‍ സാധിക്കുന്ന ചെറിയ വിലയുടെ പേപ്പര്‍ ബാഗുകള്‍, ബേക്കറി ഉല്പന്നങ്ങള്‍ പൊതിഞ്ഞുകൊടുക്കാവുന്ന ബട്ടര്‍ പേപ്പര്‍ കൂടുകള്‍ എന്നിവ ഉല്‍പ്പെടെ തുണി സഞ്ചി, തുണി ബാഗുകള്‍, പേപ്പര്‍ ബാഗ്, പേപ്പര്‍ പെന്‍, പേപ്പര്‍ സ്‌ട്രോ, തുണി/ചണം കൊണ്ടുള്ള ഓഫീസ്, ലേഡീസ് ബാഗുകള്‍, മണ്‍പാത്രങ്ങള്‍, ഗ്ലാസുകള്‍, പാള ഉല്പന്നങ്ങള്‍, കൈത്തറി ബാഗുകള്‍, മുള ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണ സാമഗ്രികള്‍, കരിമ്പിന്‍ ചണ്ടി ഉപയോഗിച്ചുള്ള മനോഹര പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ പ്ലാസ്റ്റിക്കിന് ബദലായി വസ്തുക്കള്‍ ഏറെ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പ്രദര്‍ശനം. ഇന്നലെ രാവിലെ പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തുണി ബാഗ് സമ്മാനമായി നല്‍കുന്നുണ്ട്.
വീടുകളില്‍ നിന്ന് കോട്ടണ്‍ സാരിയോ, കോട്ടണ്‍ തുണിയോ ആയി എത്തുന്നവര്‍ക്ക് മേളയില്‍ വച്ച് സൗജന്യമായി തുണിസഞ്ചി തയ്ച്ച് കൊടുക്കുന്നുണ്ട്. ഇന്ന് 10.30 ന് കുടുംബശ്രീ, ഹരിതസേന, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ ഉദ്ഘാടനം ചെയ്യും. ഡോ.എം.ജെ.മാത്യു അധ്യക്ഷത വഹിക്കും. ഹരിത കേരള മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റ് ടി.പി.സുധാകരന്‍ മുഖ്യാതിഥിയായിരിക്കും. പ്ലാസ്റ്റിക് നിര്‍മാര്‍ജന രംഗത്തെ സേവന പ്രതിഭ പി.എം.അര്‍ഷാദിനെ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ ആദരിക്കും. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. രാജീവ് ക്ലാസെടുക്കും.
ഉച്ചയ്ക്ക് 2 ന് ഇരിട്ടി ഉപജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹരിത ക്വിസ് മത്സരം നടത്തും. പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന വിഷയത്തിലാണ് മത്സരം.
0 Comments