പച്ചക്കറി തൈകളും കളിമൺ ചട്ടികളും വിതരണം ചെയ്തു
ചെട്ടിയാംപറമ്പ്: കേളകം കൃഷിഭവൻ ആഭിമുഖ്യത്തിൽ എസ് സി മേഖലയിലുള്ള ജെ എൽ ജി ഗ്രൂപ്പുകൾക്ക് പച്ചക്കറികളും കളിമൺ ചട്ടികളും വിതരണം ചെയ്തു. ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജേക്കബ് ഷോമോൻ, ആത്മ ബ്ലോക്ക് ടെക്നിക്കൽ മാനേജർ എ. അമൃത, കൃഷി അസിസ്റ്റൻറ്മാരായ അനിൽ കറിയാപ്പി, സുനിത. എസ് സി, കോഡിനേറ്റർ സന്ധ്യകല സനീഷ് തുടങ്ങിയവർ പങ്കെടുത്തു
0 Comments