തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടത്തി

തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി.വാദ്യമേളങ്ങളോടെ പേരാവൂർ പുതിയ സ്റ്റാൻഡിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നിരവധി ഭക്തർ സംബന്ധിച്ചു.
വ്യാഴാഴ്ച രാവിലെ 5.30ന് ഗണപതി ഹോമം,10ന് നാഗത്തിന് നീരും പാലും കൊടുക്കൽ,സർപ്പ പൂജ,11ന് അക്ഷര ശ്ലോക സദസ്,ഒന്നിന് പ്രസാദ സദ്യ.വൈകിട്ട് 6.30ന് ദീപാരാധന,നിറമാല,6.45ന് ആധ്യാത്മിക പ്രഭാഷണം. വെള്ളിയാഴ്ച രാവിലെ അഞ്ചിന് മഹാഗണപതിഹോമം, ആറിന് നവകം,10ന് പഞ്ചഗവ്യം പൂജിക്കൽ, 11.30ന് കലശാഭിഷേകം,ഉച്ചപൂജ, ശ്രീഭൂതബലി,പ്രസാദ സദ്യ.വൈകിട്ട് 5.30ന് സമൂരാധാന,ദീപാരാധന,നിറമാല,തായമ്പക,അത്താഴപൂജ.7.45ന് വിഷ്ണുവിന്റെയും ഭഗവതിയുടെയും ഇരട്ട തിടമ്പ് നൃത്തം.