ബേക്കറിയില്‍ മോഷണം; പ്രതി അറസ്റ്റില്‍
ബേക്കറിയില്‍ നിന്നും പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച പ്രതി പിടിയില്‍. വയനാട് വെള്ളമുണ്ടയിലെ സയ്ദ് ഹൗസില്‍ മഹമൂദ് (29) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏഴിന് കോത്തായിമുക്കിലെ ഡ്രീം ബേക്കറിയിലാണ് സംഭവം. പങ്ങടത്തെ എന്‍.പി രവി സാധനങ്ങള്‍ വാങ്ങി ബേക്കറിയില്‍ മറന്നുവെച്ച പഴ്‌സാണ് പ്രതി മോഷ്ടിച്ചത്. പലയിടങ്ങളിലും അന്വേഷിച്ച് കണ്ടെത്താതെ വന്നപ്പോഴാണ് രവി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബേക്കറിയിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിലൂടെ പ്രതി രാമന്തളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്തുവരുന്ന ആളാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രവിയുടെ പഴ്‌സും മറ്റൊരു പഴ്‌സും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
0 Comments