ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം - ​പ​യ്യാ​വൂ​ര്‍ റോ​ഡി​ല്‍ പ​ഴ​യ​ങ്ങാ​ടി അ​മ്മ​കോ​ട്ട​ത്തി​ന് സ​മീ​പം ബ​സ് ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച്‌ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​ഡ്രൈ​വ​ര്‍ സ​ജി​ലി (38) നാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കാ​ല്‍​ന​ട​യാ​ത്രി​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​ച്ച​പ്പോ​ള്‍ പി​ന്നി​ല്‍​നി​ന്നെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡ​രി​കി​ലെ മ​തി​ലി​ലി​ടി​ച്ച ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.