ഡെങ്കിപ്പനി: കൊട്ടിയൂരിൽ ആരോഗ്യ വകപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി.മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും, ഉറവിട നശീകരണം എന്നിവയിലൂന്നിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം  ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി അമ്പായത്തോട് അംഗന്‍വാടിയില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍  ഉമര്‍ സുഫിയാന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാഷിം, സ്റ്റാഫ് നേഴ്‌സ് എ.പി ബിന്ദു, സി.ജെ റീന, ജിന്റോ  മെര്‍ലിന്‍, മീര തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നൽകി