രണ്ടു വര്‍ഷമായി ശമ്പളമില്ലാതെ ഒരു ഡി.ജി.പി; കിട്ടിയിരുന്ന അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം
സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പിയാണ്. ഇരു സര്‍ക്കാരുകള്‍ക്കും അനഭിമതനായതോടെ സ്ഥാനക്കയറ്റങ്ങള്‍ക്ക് പകരം സ്ഥാനയിറക്കമായിരുന്നു ഡി.ജി.പി ജേക്കബ് തോമസിന്. അദ്ദേഹത്തിന്റെ ശമ്ബളം മുടങ്ങിയിട്ട് രണ്ടു വര്‍ഷമാവുന്നു. 2017 ഡിസംബറിലാണ് അവസാന ശമ്ബളം വാങ്ങിയത്. ഒരു വര്‍ഷമായി അലവന്‍സും നിലച്ചു.
ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയാണ് ഡി.ജി.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്. ഒക്ടോബറിലാണ് ഈ സ്ഥാനം ഏറ്റെടുത്തത്. ഇവിടെ ഡിസംബറിനു ശേഷം ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍ ഫണ്ട് ലഭിച്ചിട്ടില്ല. എന്നാല്‍ ശമ്ബളം നല്‍കുന്നതിലെ തടസ്സം എന്താണെന്ന് വ്യക്തമല്ല. അതു വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.ഐ.ജി മേധാവിയായി ജോലിചെയ്യുമ്ബോഴാണ് അവസാനമായി ശമ്ബളം കിട്ടിയത്. 2018 ജനുവരില്‍ മുതല്‍ അലവന്‍സും നിലച്ചു. മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ നിയമിതനായെങ്കിലും ഓഫിസ് സ്റ്റാഫിനെയോ വാഹനമോ അനുവദിച്ചില്ല. 70-80 ശതമാനം നഷ്ടത്തിലാണ് കമ്ബനി പ്രവര്‍ത്തിക്കുന്നത്. 2019 ല്‍ ലഭിച്ച ഒരു കോടി രൂപ ഉപയോഗിച്ചായിരുന്നു ശമ്ബള വിതരണം. 2018 ല്‍ ഒന്നരക്കോടിയും ശമ്ബളമടക്കമുള്ള ചെലവുകള്‍ക്കായി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല. കമ്ബനിയുടെ സാമ്ബത്തിക നില മെച്ചപ്പെടുത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ കമ്ബനിയുമായി കരാറുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. കമ്ബനിക്ക് വിദേശവിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. പക്ഷെ, ഇത് ദീര്‍ഘകാല കരാറായതിനാല്‍ കമ്ബനിയുടെ സാമ്ബത്തിക നില മെച്ചപ്പെടുത്തുന്നതിന് സമയം വേണ്ടിവരും. അതുവരെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
0 Comments