കേരളത്തില്‍ നൂറില്‍ പത്ത് പുരുഷന്‍മാര്‍ക്കും പണിയില്ല; തൊഴില്‍ രഹിതരുടെ കണക്കുമായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷമായ തൊഴിലില്ലായ്മയുടെ കണക്കുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് . കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ നൂറ് പേരെ എടുത്താല്‍ അതില്‍ 10 പുരുഷന്‍മാരെങ്കിലും തൊഴില്‍ രഹിതരാണെന്ന് സര്‍ക്കാരിന്റെ സാമ്ബത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു . 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് .
നഗര മേഖല നോക്കുമ്ബോള്‍ 100ല്‍ 6 പുരുഷന്‍മാരും 27 സ്ത്രീകളും തൊഴില്‍ രഹിതരാണ് . സംസ്ഥാനത്തെ എംപ്ലോയ്മെന്‍റെ എക്സേചേഞ്ചുകളില്‍ 35.6 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ കണക്കെന്നും ധനമന്ത്രിയുടെ സാമ്ബത്തിക സര്‍വെ വ്യക്തമാക്കുന്നു.
0 Comments