കൊറോണ സംശയം: തലശ്ശേരിയിൽ ഒരു സ്ത്രീ ചികിത്സയിൽ


തലശ്ശേരി: കൊറോണ രോഗം ബാധിച്ചെന്ന സംശയത്തെ തുടർന്ന് തലശ്ശേരിയിൽ ഒരു സ്ത്രീ ചികിത്സയിൽ. തായ്ലാൻഡിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീയെയാണ് വ്യാഴാഴ്ച്ച വൈകീട്ട് തലശ്ശേരി ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർ പൂർണ നിരീക്ഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ആശുപത്രിയിൽ ഇന്നലെ വിവിധ രോഗങ്ങളുമായി ചികിത്സ തേടിയെത്തിയവരെ മറ്റു ആശുപത്രിയിലേക്ക് അധികൃതർ പറഞ്ഞു വിടുകയായിരുന്നു. അതിനിടെ കൊറോണ രോഗമുണ്ടെന്ന് സ്ഥിരീകരിക്കും മുമ്പേ ഭീതി ജനിപ്പിക്കും വിധം വ്യാപകമായ പ്രചരണം നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. അതിനിടെ കൊറോണ ബാധയുണ്ടെന്ന വിവരത്തെ തുടർന്ന് 15 ഓളം പേർ വീടുകളിൽ നിരീക്ഷണത്തിലുള്ളതായും റിപ്പോർട്ടുണ്ട്.