തെന്മല: റോസ്മല വനം കാണാനനെത്തി വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടുകിട്ടി. കോട്ടയം പുതുപ്പള്ളി സ്വദേശി സുമേഷിനെ(22)യാണ് പോലീസും വനപാലകസംഘവും ചേര്‍ന്ന് തെന്മല പോലീസ് സ്റ്റേഷനിലെത്തിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ റോസ്മലയിലെത്തിയത്. വന യാത്രയ്ക്കിടയില്‍ ഉള്വനത്തില്വച്ച് കാട്ടുപോത്തിനെ കണ്ട് ഇരുവരും ഭയന്നോടി. ഇതിനിടയില്‍ സുമേഷ് വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ വിവരം മൊബൈല്‍ ഫോണില്‍ പോലീസിലറിയിക്കുകയും ലൊക്കേഷനും മറ്റും വെളിപ്പെടുത്തുകയും ചെയ്തു.
കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനമേഖലയിലെത്തി പോലീസും വനപാലകരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് സുമേഷിനെ കണ്ടെത്തിയത്.
0 Comments