കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.വിദേശത്ത് നിന്നെത്തിയ നാല് യാത്രക്കാരില്‍നിന്നാണ് 1,735 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഖമറുദ്ദീന്, ബഹ്റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ വടകര സ്വദേശി ഷമീര്‍, പേരാമ്ബ്ര സ്വദേശി സജിത്ത്, ഷഹനാസ് എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
0 Comments