വാഗ്ദാനം നിറവേറ്റി സർക്കാർ. ഫുട്ബോൾ താരം കെ..പി രാഹുൽ ഇനി സർക്കാർ ഉദ്യോഗസ്ഥൻ

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാഹുലിന് സർക്കാർ ജോലി ലഭിക്കുന്നത്. പതിനാലു വർഷത്തിന് ശേഷം 2018ൽ കേരളം സന്തോഷ് ട്രോഫി നേടിയതോടെയാണ് ടീമംഗങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം നൽകിയത്. വിദ്യാഭ്യാസ വകുപ്പിലാണ് രാഹുലിന്റെ നിയമനം.