നെ​ടു​മ്പാശേ​രി​യി​ല്‍ കാ​ര്‍​ഗോ​യി​ലൂ​ടെ കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ര്‍​ഗോ​യി​ലൂ​ടെ കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. വേ​ദ​ന​സം​ഹാ​രി ബാ​മു​ക​ളു​ടെ അ​ട​പ്പി​നു​ള്ളി​ലും ചൂ​രി​ദാ​റി​നു​ള്ളി​ലും പാ​ളി​ക​ളാ​ക്കി ഒ​ട്ടി​ച്ചാ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.