ഹര്‍ത്താല്‍ നിയമവിരുദ്ധമല്ല, പ്രതിഷേധിക്കാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി. 2017 ഒക്ടോബര്‍ 16 ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം ആഹ്വാനം നല്കിയ രമേശ് ചെന്നിത്തലയില്‍നിന്നും ഈടാക്കാനാവില്ല. സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാടപ്പള്ളി പഞ്ചായത്തംഗം സോജന് പവിയാനിയോസ് ആണ് ഹര്‍ജിയി നല്‍കിയത്
0 Comments