ബജറ്റിന്റെ മുഖചിത്രമായി വെടിയേറ്റു വീഴുന്ന ഗാന്ധി
തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രം ഇത്തവണയും ചര്‍ച്ചയാകുന്നു. വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രമാണ് ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. പ്രശസ്ത ചിത്രകാരന് ടോം വട്ടക്കുഴി വരച്ച ചിത്രമാണിത്.
ഗാന്ധി വെടിയേറ്റു വീണു കിടക്കുന്നതും ഗാന്ധിക്കു ചുറ്റുമിരുന്ന് പ്രവര്‍ത്തകര്‍ കരയുന്നതുമാണ് ചിത്രം. ഗാന്ധിയുടെ മരണം (Death Of Gandhi) എന്ന പേരിലാണ് മൂവാറ്റുപ്പുഴ സ്വദേശിയായ ടോം ചിത്രം വരച്ചത്. "ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ ചിത്രം ആക്കിയതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ജനുവരി 30 ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രധാന നേതാക്കള്‍ ഈ ചിത്രം പങ്കുവച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് കവര്‍ ചിത്രം അയ്യങ്കാളിയും പഞ്ചമിയുമായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ നവോത്ഥാനത്തിലൂന്നിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗം.
0 Comments