കൊ​റോ​ണ: ചൈ​ന​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കാ​നൊ​രു​ങ്ങി യു​എ​ഇ

അ​ബു​ദാ​ബി: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ര്‍​ന്നു ചൈ​ന​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കാ​നൊ​രു​ങ്ങി യു​എ​ഇ. ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ലാ​ണ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വി​ല​ക്ക്.

ചൈ​ന​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പെ​രു​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​ക്കാ​ണ് ന​ട​പ​ടി. എ​ത്ര കാ​ല​ത്തേ​ക്കാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം ബെ​യ്ജിം​ഗി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ തു​ട​രും. യാ​ത്ര​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു